താൻ പുകഴ്ത്തിയെന്ന് പറഞ്ഞാലും കുഴപ്പമില്ല:മോദി സർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ട് : ജി സുധാകരൻ
കേന്ദ്രസർക്കാർ ഭരണപരമായ അന്തസ്സ്പു ലർത്തുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ . താൻ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയെന്ന് പറഞ്ഞാലും ഒരു കുഴപ്പവുമില്ല . അനുഭാവപൂർണമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത് .
യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചു വർഷക്കാലയളവിൽ കേന്ദ്രത്തിന്റെ കയ്യിൽ നിന്ന് ലഭിച്ചത് ആകെ 500 കോടി രൂപ മാത്രമാണ് . എന്നാൽ താൻ മന്ത്രിയായതി ശേഷം സിആർആർ ഫണ്ടിൽ നിന്ന് മാത്രം ലഭിച്ചത് 625 കോടി രൂപയാണ് . ആലപ്പുഴ ബൈപ്പാസ് നന്നാക്കിയതിന്റെ ക്രെഡിറ്റും മോദി സർക്കാരിനു കൊടുക്കണമെന്നും സുധാകരൻ പറഞ്ഞു.
ഏനാത്ത് പാലം തകർന്നപ്പോൾ ഒറ്റ മെയിലാണയച്ചത് . പിറ്റേന്ന് തന്നെ സൈന്യം എത്തി താത്കാലിക പാലം നിർമ്മിക്കാനുള്ള പണി തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ്ക്ളബ്ബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
No comments:
Post a Comment