Nov 2, 2017

ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിനെയും അവരുടെ സഹോദര സംഘടനകളെയും ഉടനടി നിരോധിക്കണം



പോപ്പുലർ ഫ്രണ്ടിനെയും അവരുടെ സഹോദര സംഘടനകളെയും ഉടനടി നിരോധിക്കണം...
കേരളത്തിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഘടിത മതപരിവർത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിനെയും അവരുടെ സഹോദര സംഘടനകളെയും ഉടനടി നിരോധിച്ച് അവരുടെ നേതാക്കള്‍ക്കെതിരെ ദേശദ്രോഹക്കുറ്റത്തിന് കേസെടുത്ത് ജയിലിലടക്കണം.

അന്യ മതസ്ഥരായ പെൺകുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നും അടർത്തിയെടുത്ത് അവരുടെ രക്ഷിതാവായി ചമഞ്ഞ് പല വിധത്തിലുള്ള പ്രയോഗങ്ങളിലൂടെ അവരുടെ മനസ്സിനെ സ്വാധീനിച്ച് നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന വളരെയധികം കേസുകൾ പോപ്പുലർ ഫ്രണ്ടിനും, അവരുടെ മതംമാറ്റ കേന്ദ്രമായ സത്യസരണിക്കും സൈനബ എന്ന അവരുടെ നേതാവിന്‍റെ പേരിലും ഉണ്ട്. കോടതികൾ പല കേസുകളിലും ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണങ്ങൾ മരവിപ്പിക്കുകയായിരുന്നു എന്നുവേണം കരുതാൻ. പക്ഷേ എൻ.ഐ.എ.യുടെ അന്വേഷണത്തിൽ അവരുടെ കുറ്റകരമായ പ്രവർത്തനങ്ങൾ പുറത്തു വന്നു കഴിഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനൽ പുറത്തുവിട്ട ഒളിക്യാമറ ഉപയോഗിച്ച് എടുത്ത ഒരു വീഡിയോ പോപ്പുലർ ഫ്രണ്ടിന്‍റെ ഹവാല ഇടപാടുകളെക്കുറിച്ചും സത്യസരണിയിൽ നടത്തുന്ന നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചും വ്യക്തമായ തെളിവുകളാണ് നൽകുന്നത്. സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ ആ സംഘടനയുടെ നേതാക്കൾ തന്നെ പറഞ്ഞ വസ്തുതകൾ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്‍റെ ലക്ഷ്യമെന്ന് അവർ തുറന്നു പറഞ്ഞു കഴിഞ്ഞു. സുപ്രീം കോടതിയിൽ നടന്നുവരുന്ന അഖില കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനും സൈനബയ്ക്കും  സത്യസരണിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

ഇതിന്‍റെയെല്ലാം വെളിച്ചത്തിൽ പോപ്പുലർ ഫ്രണ്ടിനെയും അവരുടെ സഹോദര സംഘടനകളെയും ഉടനടി നിരോധിക്കുന്നതിനും സത്യസരണിയും അവരുടെ മറ്റ് മതം മാറ്റ കേന്ദ്രങ്ങളും അടച്ചുപൂത്തുന്നതിനും ദേശദ്രോഹക്കുറ്റം ചുമത്തി അവരുടെ നേതാക്കളെ അറസ്റ്റ്‌ ചെയ്യുന്നതിനും വേണ്ട നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടനടി കൈക്കൊള്ളണം.
S J R Kumar

No comments: