എന്താണ് റോഹിംഗ്യൻ പ്രശ്നം... എന്തുകൊണ്ട് പലായനം ചെയ്യുന്നു... അവരെ ഭാരതം സ്വീകരിക്കാമോ?
1982-ൽ ഡോ.മുഹമ്മദ് യൂനുസ് RSO (Rohingya Solidarity Organization) രൂപീകരിച്ചു. മ്യാൻമറിൽ പിറവിയെടുത്ത ഭീകര സംഘങ്ങളിൽ ഏറ്റവും കടുത്ത ഇനം ഇതായിരുന്നു. ജമാഅത്തെ ഇസ്ലാമി (പാകിസ്ഥാൻ, ബംഗ്ലാദേശ്), ഹിസ്ബെ ഇസ്ലാമി (അഫ്ഘാനിസ്ഥാൻ), ഹിസ്ബുൽ മുജാഹിദീൻ (ഇന്ത്യ), ABIM, IYO (മലേഷ്യ) എന്നിവയുടെ സഹായം ഇവരെ ശക്തരാക്കി.
ഈ സാഹചര്യത്തിൽ, 15.10.1982-ൽ പാസായ പൗരത്വ നിയമം സ്വാഭാവികമായും റോഹിങ്ക്യകൾക്ക് പ്രതികൂലമായി. എന്നാൽ, ശാന്തരായ കമാൻ വിഭാഗം മുസ്ലിങ്ങൾക്ക് സർക്കാർ പൗരത്വവും, ന്യൂനപക്ഷ പരിഗണനയും അനുവദിച്ചു. ഒപ്പം, അന്ന് റങ്കൂണിൽ കഴിഞ്ഞിരുന്ന ധാരാളം മലയാളി മുസ്ലിങ്ങൾക്കും പൗരത്വം ലഭിച്ചു.
1986-ൽ അഡ്വ.നൂറുൽ ഇസ്ലാം മുമ്പ് RPF, RSO എന്നിവയിൽ പ്രവർത്തിച്ചിരുന്ന ഏതാനും മുജാഹിദുകളെ ചേർത്ത്, ARIF (Arakan Rohingya Islamic Front) എന്ന മറ്റൊരു ഭീകരസംഘം രൂപീകരിച്ചു. L2A3 സബ്മെഷീൻ ഗണ്ണുകൾ, M-16 റൈഫിളുകൾ, പോയന്റ് 303 റൈഫിളുകൾ എന്നിവയായിരുന്നു, ഇവരുടെ ആയുധങ്ങൾ.
1990-നു ശേഷം RSO തെക്കൻ തുറമുഖ നഗരമായ കോക്സസ് ബസാറിൽ ഒരു സായുധ ക്യാമ്പ് സംഘടിപ്പിച്ചു. AK-47, RPG-2 റോക്കറ്റ് ലോഞ്ചറുകൾ, ക്ലേമോർ മൈനുകൾ, പലയിനം ബോംബുകൾ എന്നിവ ഉപയോഗിക്കപ്പെട്ടു. അതോടെ, മ്യാൻമർ സേന അതിശക്തമായ നടപടികൾ കൈക്കൊണ്ടു. 25,000-ൽ പരം റോഹിങ്ക്യകൾക്ക് പലായനം ചെയ്യേണ്ടി വന്നു.
28.4.1994-ൽ RSO ഭീകരർ മൗങ്ദോ നഗരത്തിലെ 9 വ്യത്യസ്ത സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തി. കാര്യങ്ങൾ കൂടുതൽ വഷളാക്കും വിധം, 28.10.1998-ൽ RSO, ARIF, ARNO (Arakan Rohingya National Organization) എന്നിവ ലയിച്ച്, RNA (Rohingya National Army) എന്ന ഭീകര സംഘടന നിലവിൽ വന്നു.
2002-ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് ഈ ഭീകരർ അൽഖ്വൈദയുടെ പരിശീലനം നേടുന്ന വീഡിയോ CNN പുറത്തുവിട്ടു. ഇന്ന് ധാരാളം റോഹിങ്ക്യകൾ അവരുടെ ചാവേറുകളായി പ്രതിഫലം പറ്റുന്നുണ്ട്. മാത്രമല്ല, ഹർക്കത്തുൽ ജിഹാദുൽ ഇസ്ലാം, ഹർക്കത്തുൽ അൻസാർ തുടങ്ങിയ വിദേശ ഭീകര സംഘടനകൾ തങ്ങൾക്ക് മ്യാൻമറിൽ ശാഖകളുള്ള വസ്തുത ഇതിനകം അംഗീകരിച്ചിട്ടുമുണ്ട്.
9.10.2016-ൽ നൂറു കണക്കിന് മുസ്ലിം ഭീകരർ ചേർന്ന്, 3 സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച്, 9 ഭടന്മാരെ വധിക്കുകയും, ധാരാളം ആയുധങ്ങൾ കവരുകയും ചെയ്തു. 4.11.2016-ൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 4 ഭടന്മാർ കൂടി കൊല്ലപ്പെട്ടു. 15.11.2016-ൽ സൈന്യം നടത്തിയ തിരിച്ചടിയിൽ 69 റോഹിങ്ക്യകളും, 17 ഭടന്മാരും കൊല്ലപ്പെട്ടു. 2017 ഓഗസ്റ്റിൽ നടന്ന ഏറ്റുമുട്ടലിൽ 102 ഭീകരരും, 32 ഭടന്മാരും കൊല്ലപ്പെട്ടു.
1946-ൽ ഒരു കൂട്ടം മുജാഹിദുകൾ തുടക്കം കുറിച്ച വിഘടനവാദവും, വംശീയ സംഘർഷവുമാണ് റോഹിങ്ക്യകളുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം. 2017 മാർച്ചോടെ 13 കുട്ടികൾ ഉൾപ്പടെ 423 റോഹിങ്ക്യകൾ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൈന്യം തന്നെ വെളിപ്പെടുത്തിയത്. 1.9.2017-ൽ പുറത്തു വിട്ട കണക്ക് പ്രകാരം, ഈ വർഷം 370 ഭീകരരും, 13 ഭടന്മാരും, 14 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
പതിനായിരക്കണക്കിന് റോഹിങ്ക്യകളാണ് ഇന്നോളം ഭവനരഹിതരായത്. പരിക്കുകളും, പട്ടിണിമരണവും അസംഖ്യം. എന്നാൽ, മുസ്ലിങ്ങളായ അവരെ ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങൾ പോലും അകറ്റുന്നത് എന്തുകൊണ്ട്? അഭയം കൊടുത്ത സിറിയക്കാർ യൂറോപ്പിന് മൊത്തം തലവേദനയായ സാഹചര്യത്തിൽ വേണം, ഇതിന് ഉത്തരം കാണാൻ.
വിഘടനവാദം ഒരു രാഷ്ട്രവും വെച്ചു പൊറുപ്പിക്കില്ല. അത് ഉന്നയിക്കുന്നവർ മാത്രമല്ല, അസംഖ്യം നിരപരാധികൾ കൂടി അതിന് കനത്ത വില നല്കേണ്ടി വരും...
മ്യാൻമാറിൽ മാത്രമല്ല, അഭയാർത്ഥികളായി എത്തിയ ഭാരതത്തിൽ, പ്രത്യേകിച്ച് ജമ്മുവിൽ അവരുടെ രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദ ബന്ധങ്ങളും കണക്കിലെടുത്ത് റോഹിങ്ക്യൻ തീവ്രവാദികളെ
ഭാരതത്തിൽ നിന്ന് നാട് കടത്തുക തന്നെയാണ് രാജ്യതാല്പര്യത്തിന് ഉതകുന്നത്.
അല്ലെങ്കിൽ ഇന്ന് മ്യാൻമറിൽ ബുദ്ധസന്യാസികൾ അനുഭവിക്കുന്ന കൊടും ക്രൂരതകൾ നാളെ നമ്മളും അനുഭവിക്കേണ്ടിവരും !!

No comments:
Post a Comment