പത്മശ്രീ കെ.ജെ. യേശുദാസിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം: വിശ്വഹിന്ദുപരിഷത്ത്
പത്മശ്രീ കെ.ജെ. യേശുദാസിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ആഫീസര്‍ക്ക് വിശ്വഹിന്ദുപരിഷത്ത് നല്‍കിയ കത്ത്...
Sri
V Rathisan IAS
The
Executive Officer
Mathilakom
Office, West Nada
Sree
Padmanabha Swamy Temple
Fort,
Thiruvananthapuram - 695023
സാദര
നമസ്കാരം,
വിഷയം: പത്മശ്രീ കെ. ജെ. യേശുദാസിനെ
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ സംബന്ധിച്ച്
പത്മശ്രീ കെ. ജെ. യേശുദാസ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍
പ്രവേശിക്കുന്നതിന് അനുവാദം ചോദിച്ചുകൊണ്ട് അങ്ങയ്ക്ക് ഒരു കത്ത് നല്‍കിയതായി
അറിയുകയുണ്ടായി. ഇതിനെ സംബന്ധിച്ച് വിശ്വഹിന്ദുപരിഷത്തിന്‍റെ അഭിപ്രായം
അറിയിക്കുന്നതിനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്.
ദീര്‍ഘകാലമായി പൂര്‍ണ്ണ സമര്‍പ്പണത്തോടെ
സനാതനധര്‍മ്മ വിശ്വാസിയായി ജീവിച്ചുവരുന്ന പത്മശ്രീ യേശുദാസ് എന്തുകൊണ്ടും എല്ലാ
ഹൈന്ദവ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിന് യോഗ്യനാണെന്ന കാര്യത്തില്‍ യാതൊരു
സംശയവും ഇല്ല. വളരെ വര്‍ഷങ്ങളായി അദ്ദേഹം മൂകാംബിക ക്ഷേത്രത്തില്‍
വ്രതാനുഷ്ടാനങ്ങളോടെ ദര്‍ശനം നടത്തുകയും സംഗീതാര്‍ച്ചന നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്
ഏതൊരു യഥാര്‍ത്ഥ ക്ഷേത്രവിശ്വാസിയെ സംബന്ധിച്ചിടത്തോളവും വളരെയധികം അഭിമാനദായകമായ ഒരു വസ്തുതയാണ്. തുടര്‍ച്ചയായി
അദ്ദേഹം ഭാരതത്തിലെ ശബരിമല, തിരുപ്പതി, മൂകാംബിക, തുടങ്ങിയ പ്രധാനപ്പെട്ട മിക്കവാറും
എല്ലാ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മറ്റേതൊരു ഭക്തനെപ്പോലെ തന്നെ വഴിപാടുകള്‍
അര്‍പ്പിക്കുകയും അതാത് ക്ഷേത്രങ്ങളുടെതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പൂര്‍ണ്ണമായി
പാലിച്ചുകൊണ്ട് ആരാധന നടത്തുകയും ചെയ്യുന്നുണ്ട് എന്ന സത്യം നാം അംഗീകരിക്കേണ്ടതാണ്.
തന്‍റെ ഭക്തിനിര്‍ഭരമായ ആലാപനം കൊണ്ട്
വിവിധ ക്ഷേത്രങ്ങളുടെ ചൈതന്യവും യശസ്സും ഉയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ചിട്ടുള്ളത്ര
പങ്ക് മറ്റാര്‍ക്കെങ്കിലും ഈ കാലഘട്ടത്തില്‍ അവകാശപ്പെടാന്‍ സാധിക്കുമോ എന്ന
കാര്യം സംശയമാണ്.
ഹൈന്ദവ ക്ഷേത്ര വിശ്വാസികള്‍ വളരെക്കാലങ്ങളായി
പത്മശ്രീ കെ. ജെ. യേശുദാസിന്‍റെ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്ര പ്രവേശനത്തിനുവേണ്ടി
കാത്തിരിക്കുകയാണ്. അതുപോലെതന്നെ വളരെയധികം പ്രധാന്യമര്‍ഹിക്കുന്ന ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍
പ്രവേശിക്കുന്നതിനും ആരാധന നടത്താനുമുള്ള അനുവാദത്തിനായി അദ്ദേഹം നല്‍കിയ അപേക്ഷ
സ്വീകരിക്കുന്നത് എന്തുകൊണ്ടും ഉചിതമായ ഒരു തീരുമാനമായിരിക്കും..
ഈ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് പത്മശ്രീ
കെ. ജെ. യേശുദാസിനെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള
അനുമതി എത്രയും വേഗം നല്‍കണമെന്ന് അപേക്ഷിക്കുന്നു.
S
J R Kumar Ernakulam
State
President 18.09.2017
Vishva
Hindu Parishad
Kerala
No comments:
Post a Comment