Jun 21, 2011

എം.എ ബേബിയും മകനും അനഘയെ പീഡിപ്പിച്ചുവെന്ന് ശ്രീകുമാരിയുടെ കത്തിലുണ്ടെന്നു വീക്ഷണം



കവിയൂര്‍ കൂട്ട ആത്മഹത്യക്കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മന്ത്രിപുത്രന്മാരെ നേരത്തെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ ഇപ്പോള്‍ മന്ത്രിയും കൂടി ഉള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കുടുംബാംഗങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത പതിനഞ്ചു വയസുകാരി അനഘ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സാഹചര്യം സംബന്ധിച്ചു വിശദമായി അന്വേഷിച്ച് മൂന്നു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇന്നലെ സിബിഐ കോടതി ഉത്തരവു പുറപ്പെടുവിച്ചത്.
തിരുവല്ല കവിയൂര്‍ ക്ഷേത്രം കിഴക്കേനടയ്ക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ചുമത്ര ക്ഷേത്രത്തിലെ പൂജാരി കെ. ഐ. നാരായണന്‍ നമ്പൂതിരി (42), ഭാര്യ ശോഭന (32), മക്കളായ അനഘ (15), അഖില (ഏഴ്), അക്ഷയ് (അഞ്ച്) എന്നിവരെ 2004 സെപ്റ്റംബര്‍ 28 നാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത അനഘ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തിന്റെ ശാസ്ത്രീയ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടും പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ലതാ നായരെ മാത്രം പ്രതിയാക്കി കുറ്റപത്രം നല്‍കിയതില്‍ കോടതി അപാകത കണ്ടെത്തി. അനഘയുടെ കൂട്ടുകാരി ശ്രീകുമാരി ഹൈക്കോടതിക്ക് അയച്ച കത്തിന്റെ ഉള്ളടക്കവും പരിശോധിക്കണം.
പീഡനം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ പരിശോധിക്കാത്ത തെളിവുകള്‍ കൂടി തുടരന്വേഷണത്തില്‍ പരിഗണിക്കാന്‍ കോടതി സിബിഐ ക്കു നിര്‍ദേശം നല്‍കി. ശ്രീകുമാരി അയച്ച കത്തിലാണു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഉന്നത പൊലീസുദ്യോഗസ്ഥനും അനഘയുടെ ആത്മഹത്യക്കു പ്രേരണയായ സംഭവത്തില്‍ പങ്കുണ്ടെന്ന സൂചന നല്‍കുന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, എം.എ.ബേബിയുടെ മകന്‍, മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍, കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥന്‍ നായര്‍ തുടങ്ങിയ ഉന്നതര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് അനഘ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ശ്രീകുമാരി തന്റെ കത്തില്‍ സൂചിപ്പിച്ചിരുന്നതെന്നാണ് വീക്ഷണം പത്രം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
അനഘയുടെ മൃതദേഹ പരിശോധനയില്‍ പുരുഷബീജം കണ്ടെത്തിയിട്ടും സ്ത്രീയായ ലതാ നായരെ മാത്രം കേസില്‍ പ്രതിയാക്കിയതിനെ ചോദ്യം ചെയ്ത് അഡ്വ. കെ.പി. രാമചന്ദ്രന്‍ മുഖേന ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണു സിബിഐ പ്രത്യേക കോടതി തുടരന്വേഷണത്തിനുത്തരവിട്ടത്. കേസിനാസ്പദമായ സംഭവം മുഖ്യചര്‍ച്ചാ വിഷയമായ 2006 ലെ തിരഞ്ഞെടുപ്പിലൂടെ ജയിച്ച് സംസ്ഥാന മന്ത്രിമാരായ രണ്ടുപേരും അവരുടെ മക്കളുമാണ് കേസിലെ മുഖ്യ പ്രതികളെന്നും ഉപഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിക്കാരന്റെ പക്കലുള്ള തെളിവുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മികച്ച നര്‍ത്തകിയായിരുന്ന അനഘയ്്ക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞാണ് ലതാ നായര്‍ പ്രലോഭിപ്പിച്ചത്. ലതാ നായര്‍ തന്നെ മുഖ്യപ്രതിയായ കിളിരൂരിലെ ശാരിയെന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തു വന്നകാലത്തു തന്നെയാണ് കവിയൂരിലെ അനഘയെയും ലതാ നായര്‍ ചതിയില്‍ വീഴ്ത്തി പല പ്രമുഖര്‍ക്കും കാഴ്ച വച്ചതായുള്ള വിവരം വെളിവായത്.
അനഘയുടെ പിതാവ് നാരായണന്‍ നമ്പൂതിരിയെ കോട്ടയം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു 2004 നവംബര്‍ 28ന് അനഘയെയും കുടുംബത്തെയും വാടകവീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും സിബിഐയും ആത്മഹത്യയെന്ന നിഗമനത്തിലെത്തിയ സംഭവം കൊലപാതകമാണെന്ന സംശയം അനഘയുടെ ബന്ധുക്കള്‍ക്കുണ്ടായിരുന്നു. പുനരന്വേഷണത്തില്‍ ഹര്‍ജിക്കാരന്റെ വിശദീകരണം കേള്‍ക്കണമെന്നും അനഘയുടെ സഹപാഠി ശ്രീകുമാരി മുന്‍പ് ജസ്റ്റിസ് ആര്‍.ബസന്തിന് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുള്ള സൂചനകള്‍ അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് സമഗ്രമായി പുനരന്വേഷിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കിളിരൂരിലെ ശാരിയെയും കവിയൂരിലെ അനഘയെയും ലൈംഗിക ഭ്രാന്തന്മാര്‍ക്ക് വലിച്ചു കീറാന്‍ ഏര്‍പ്പാടാക്കിയത് ലത നായര്‍ എന്ന റോയല്‍ പിമ്പായിരുന്നു ഇവിടെയും പ്രശ്‌നക്കാരിയെന്ന് വീക്ഷണം റിപ്പോര്‍ട്ടിലുണ്ട്. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന പ്രലോഭനത്തില്‍ ഈ കൗമാരക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വീഴ്ത്തിയാണ് ലതാ നായര്‍ ശാരിയെയും അനഘയെയും നിരവധി പേര്‍ക്ക് കാഴ്ചവച്ചത്.
കിളിരൂരിലെ ശാരിയെ ഉന്മൂലനം ചെയ്യാന്‍, ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതന്മാര്‍ക്കുവേണ്ടി ലതാ നായര്‍ നടത്തിയ കുടില നീക്കങ്ങളാണ് ശാരിയെ രോഗിയാക്കിയതും കോട്ടയം തെള്ളകം മാതാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയ്ക്ക് വിധേയയാക്കിയത്. ഇത്രയുമായപ്പോള്‍ പീഡന കഥകള്‍ പുറത്താകുകയും കിളിരൂര്‍കവിയൂര്‍ പീഡനത്തിനു പിന്നിലെ പലരില്‍ പ്രധാനികള്‍ മുന്‍മന്ത്രി എം.എ.ബേബിയും അദ്ദേഹത്തിന്റെ പുത്രനും കോടിയേരി ബാലകൃഷ്ണന്റെ പുത്രനുമാണെന്നും വ്യക്തമാകുകയും ചെയ്തു. ശാരി ചികിത്സയിലായിരിക്കുമ്പോഴാണ് അനഘയും കുടുംബവും ആത്മഹത്യ ചെയ്യുന്നത്. നാരായണന്‍ നമ്പൂതിരിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ലതാ നായര്‍ പുലര്‍ത്തിയിരുന്നത്. പലപ്പോഴും ആ വീട്ടില്‍ ലതാ നായര്‍ അന്തിയുറങ്ങിയിട്ടുണ്ട്.
നാരായണന്‍ നമ്പൂതിരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. കവിയൂര്‍ പീഡനക്കേസിലെ വിശദാംശങ്ങളും കേസിലെ ഉന്നതന്മാരായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു വന്ന കൂട്ടത്തില്‍ കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെയും ലതാ നായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല സ്ഥലത്തും കൂട്ടിക്കൊണ്ടുപോയതായ സംഭവവും പുറത്തു വന്നു. കൂടാതെ, കവിയൂര്‍ പീഡനക്കേസില്‍ െ്രെകം നമ്പര്‍ 188/2004 ആയി കുമരകം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ നാലാം പ്രതിയായിരുന്നു ലതാ നായര്‍.
ലതാ നായരും മകള്‍ സവിതയും കവിയൂരില്‍ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ താമസിച്ചിരുന്നു. 20ാം തീയതി ലതാ നായര്‍ അവിടെ നിന്ന് പോവുകയും 21-ാം തീയതി സവിതയെ നാരായണന്‍ നമ്പൂതിരി തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഈറോഡിലേക്ക് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. വിവരം അറിഞ്ഞ പോലീസ് നാരായണന്‍ നമ്പൂതിരിയെ കോട്ടയത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. ഈ വിവരങ്ങള്‍ പുറത്തായതു മൂലമുള്ള നാണക്കേട് മൂലമാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ഒരു പരിധിവരെ അന്ന് വിജയിച്ചിരുന്നു. പക്ഷേ, ഭരണസ്വാധീനവും സാമ്പത്തിക ശക്തിയുമുള്ള പ്രതികള്‍ കേസന്വേഷണം അട്ടിമറിച്ചതു മൂലമാണ് അനഘയുടെ പീഡനക്കേസ് ഒതുക്കപ്പെട്ടതും എം.എ.ബേബിയും ശ്രീമതി ടീച്ചറും കോടിയേരി ബാലകൃഷ്ണന്റെ പുത്രനും എം.എ.ബേബിയുടെ മകനും ഡിവൈ.എസ്.പി ഗോപിനാഥനുമൊക്കെ അടങ്ങുന്ന കൊടും കുറ്റവാളികള്‍ ഇതുവരെ രക്ഷപ്പെട്ട് നില്‍ക്കുന്നത്-വീക്ഷണം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നിസ്സഹായരും ലോകപരിജ്ഞാനമില്ലാത്തവരുമായ രണ്ട് കുടുംബങ്ങളെയും അതിലെ കൗമാരക്കാരെയും പ്രലോഭിപ്പിച്ച് ലൈംഗിക വിപണനം നടത്തിയ ലതാ നായര്‍ അടക്കമുള്ള ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ െ്രെകം അന്നാരംഭിച്ച ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സി.ബി.ഐ കോടതിയില്‍ ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നല്‍കിയ തുടര്‍ അന്വേഷണ ഹര്‍ജി. ഈ ഹര്‍ജിയിലാണ് ഇന്ന് തുടരന്വേഷണത്തിന് സി.ബി.ഐ കോടതി ഉത്തരവിട്ടിട്ടുള്ളത്.

No comments: