ശിവഗിരി ആക്രമണം ആസൂത്രണം ചെയ്ത ആൾ തന്നെ ആയിരിക്കില്ലേ രഹസ്യങ്ങള്‍ അറിയാവുന്ന ശാശ്വതീകാനന്ദ സ്വാമിയെ വകവരുത്തിയത് ?
*************************************************************
1995 ഒക്‌ടോബര്‍ 10, 11 ദിവസങ്ങളില്‍ ശിവഗിരിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍.
സ്വാമി ശാശ്വതീകാനന്ദ ശിവഗിരി മഠത്തിന്റെ അധിപനായിരിക്കെ, അവിടം അശാന്തിയുടെ തീരമായിരുന്നു എന്നത് ഏവരും തലകുലക്കി സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്. മഠാധിപതിയെ ചുറ്റിപ്പറ്റി ഒരു ദൂഷിതവലയം അന്ന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് മഠത്തില്‍ നടന്ന അധര്‍മ്മങ്ങള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും കണക്കില്ല. ഇതിനെതിരെ സാത്വികനായ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ഒരുപറ്റം സ്വാമിമാരും നിഷ്‌പക്ഷരായ ശ്രീനാരായണീയരും രംഗത്തുവന്നു. തുടര്‍ന്ന് സ്വാമി പ്രകാശാനന്ദ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോടതി തെരഞ്ഞെടുപ്പ് ശരിവയ്‌ക്കുകയുംഅധികാരം കൈമാറാന്‍ അന്നത്തെ ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. സ്വാമി ശാശ്വതീകാനന്ദ ശിവഗിരിയില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തിലെത്തി. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഇത്തരമൊരു നിര്‍ണ്ണായക വേളയിലാണ് അതിനെ പ്രതിരോധിക്കാന്‍ മഅ്‌ദനിയും പി.ഡി.പി. പ്രവര്‍ത്തകരും ശിവഗിരിയില്‍ പ്രവേശിക്കുന്നത്. ``ശിവഗിരിയെ മറ്റൊരു അയോദ്ധ്യയാക്കാന്‍ അനുവദിക്കില്ല'' എന്ന പ്രഖ്യാപനത്തോടെ, മഅ്‌ദനി ശിവഗിരിയില്‍ ശ്രോതാക്കളുടെ രക്തം തിളയ്‌ക്കുന്ന വിധത്തില്‍ ഉശിരന്‍ പ്രസംഗങ്ങള്‍ നടത്തി. ശിവഗിരിയിലെ ഗസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പര്‍ മുറിയില്‍ സ്വാമി ശാശ്വതികാനന്ദയും മഅ്‌ദനിയും സമ്മേളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് ഗുരുസമാധി മന്ദിരം ബോംബുവച്ചു തകര്‍ക്കാനുള്ള ഉന്നതതല ഗൂഢാലോചന നടക്കുന്നത്. ആ ഗൂഢാലോചന നടന്നത് സ്വാമി ശാശ്വതീകാനന്ദയുടെ ബിനാമിയായി അറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ഉടമയുടെ റൂമില്‍ വെച്ചായിരുന്നു എന്നതും പിന്നീട് പുറത്തു വരികയുണ്ടായി.
സ്വാമി ശാശ്വതീകാനന്ദയെയും മഅ്‌ദനിയെയും ബന്ധിപ്പിക്കുന്നത് എസ്.എന്‍.ഡി.പി. പ്രവര്‍ത്തകനും പിന്നീട് പി.ഡി.പി.യുടെ നേതാവുമായി മാറിയ എസ്.സുവര്‍ണ്ണകുമാറായിരുന്നു. ബോംബു സ്‌ഫോടനത്തില്‍ കാല്‍ തകര്‍ന്ന് മഅ്‌ദനി ആശുപത്രിയില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ ആദ്യം സന്ദര്‍ശിക്കുന്നത് സ്വാമി ശാശ്വതീകാനന്ദയായിരുന്നു. ആ സ ്‌നേഹവും നന്ദിയും അദ്ദേഹം മരിക്കുന്നതുവരെയും തുടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന സ്ഥിതി സ്വാമി ശാശ്വതീകാനന്ദയും കൂടെയുള്ള ശിങ്കിടികളും നേരിടുന്നത്. അതിനെ തന്റെ ഉന്നതതല ബന്ധങ്ങളും `മസില്‍ പവറും' ഉപയോഗിച്ച് നേരിടാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മഅ്‌ദനി അതിനുവേണ്ട എല്ലാ ഒത്താശകളും നല്‍കുകയും ചെയ്‌തു. പി.ഡി.പിയുടെ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ ബാഡ്‌ജുകളും അണിഞ്ഞ് ശിവഗിരിയിലെത്തി. അധികാര കൈ മാറ്റത്തിനെത്തുന്ന പോലീസ് സംഘത്തെ, അതിന് സമ്മതിക്കാതെ പ്രതിരോധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനു മുന്നോടിയായി ഒരു വന്‍ `ദുരന്തം' സൃഷ്‌ടിക്കുവാനും അതിന്റെ ഉത്തരവാദിത്വം സ്വാമി പ്രകാശാനന്ദ പക്ഷത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുമായിരുന്നു ഇവരുടെ പദ്ധതി എന്നാണ് കരുതേണ്ടത്. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം മഅ്‌ദനിയും സംഘവും ഏറ്റെടുക്കുകയും ചെയ്‌തു. അതനുസരിച്ച് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളും തോക്കുകള്‍, കത്തികള്‍, വാളുകള്‍, മുളകുപൊടി തുടങ്ങിയവയും ശിവഗിരിയില്‍ എത്തിക്കപ്പെട്ടു.
95 ഒക്‌ടോബര്‍ 11. ശിവഗിരിയില്‍ പോലീസ് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ദിനം. അന്ന് ഏ.കെ.ആന്റണിയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന് ശിവഗിരിയില്‍ സംഭവിക്കുന്നതും തുടര്‍ന്ന് സംഭവിക്കാവുന്നതുമായ ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടാവണം. അതിന്റെ ഗുരുതരാവസ്ഥ ബോധ്യമായതോടെ ശക്തമായ നടപടികള്‍ തന്നെ ഏ.കെ.ആന്റണി സ്വീകരിച്ചു. അന്ന് നേരം വെളുക്കുന്നതിനു മുമ്പുതന്നെ ശിവഗിരിയിലേക്കുള്ള റോഡുകളെല്ലാം പി.ഡി.പി. പ്രവര്‍ത്തകര്‍ അടച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തലേദിവസവും രാത്രിയിലുമായി കാവിയുടുത്ത സന്ന്യാസിമാരുടെ വേഷത്തിലും വിവിധ ശാഖകളില്‍ നിന്നുള്ള എസ്.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ എന്ന വ്യാജേനയും നിരവധി പോലീസുദ്യോഗസ്ഥര്‍ ശിവഗിരിയില്‍ കയറിക്കൂടിക്കഴിഞ്ഞിരുന്നു!! പി.ഡി.പി. പ്രവര്‍ത്തകരുടെ ഓരോ നീക്കങ്ങളും അവര്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. മുന്‍ ആലപ്പുഴ എസ്.പി.യായിരുന്ന കൃഷ്‌ണമൂര്‍ത്തി, സ്വാമി ശാശ്വതികാനന്ദയെ നേരില്‍കണ്ട്, മഹാസമാധി തകര്‍ക്കാനുള്ള നീക്കത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഒരു ബോംബുപോലും ശിവഗിരിയില്‍ പൊട്ടാന്‍ അനുവദിക്കരുതെന്നും, അങ്ങനെയുണ്ടായാല്‍ അതിന്റെ തിക്തഫലം വളരെ വലുതായിരിക്കുമെന്നും ഓര്‍മ്മപ്പെടുത്തി. അതോടെ തളര്‍ന്നുപോയ സ്വാമി സ ്‌ഫോടകവസ്‌തുക്കള്‍ പുറത്തു കൊണ്ടുപോകാന്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സ്‌ഫോടകവസ്‌തുക്കള്‍ എത്തിച്ച ആംബുലന്‍സില്‍ തന്നെ അവ പുറത്തേക്ക് കടത്തുകയും ചെയ്‌തു. ഈ സമയം സ്‌ഫോടനം പ്രതീക്ഷിച്ച്, മഅ്‌ദനി വര്‍ക്കല നരിക്കുന്നുമുക്കിലെ ഒരു വീട്ടില്‍, കാത്തിരിക്കുകയായിരുന്നു! സ്വാമി ശാശ്വതീകാനന്ദയുടെ ആശ്രിതനായിരുന്നരാജു എന്ന ചെറുപ്പക്കാരനായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍. (തേങ്ങ, കടിച്ചു പൊതിക്കുന്നതില്‍ വിദഗ്‌ധനായ അയാള്‍ പിന്നീട്, തിരുവനന്തപുരത്തെ ഉള്ളൂരില്‍ ഒരു ഓടയില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെടുകയായിരുന്നു).
95 ഒക്‌ടോബര്‍ 11-ന് മറ്റൊരു സം ഭവം കൂടി നടന്നു. തിരുവനന്തപുരത്തുനിന്നും പുറത്തിറങ്ങുന്ന ഒരു പ്രമുഖ ദിനപത്രം അന്ന് പുറത്തിറങ്ങിയത് എഡിറ്റോറിയല്‍, മുന്‍പേജില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ്! പ്രതിഷേധ സൂചകമായി എഡിറ്റോറിയല്‍ ഭാഗം ബ്ലാങ്കായി ഇട്ട് തലക്കെട്ടു മാത്രമേ അച്ചടിച്ചിരുന്നുള്ളു. ആ `എഴുതാത്ത' എഡിറ്റോറിയലിന്റെ തലക്കെട്ട് ഇതായിരുന്നു ``മഹാസമാധി മന്ദിരം തകര്‍ത്തവര്‍ക്ക് മാപ്പില്ല!!''
പതിവുപോലെ പത്രം വിതരണം ചെയ്യപ്പെട്ടു. പക്ഷേ താമസിയാതെ അബദ്ധം ബോധ്യമായ പത്രഉടമ ശേഷിച്ച പത്രങ്ങള്‍ മുഴുവന്‍ കത്തിച്ചു കളയാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എങ്കിലും മിക്ക സ്ഥലങ്ങളിലും ഇതിനകം പത്രം വിതരണം ചെയ്യപ്പെട്ടിരുന്നു. അതു കണ്ടപ്പോഴാണ് മഹാസമാധി തകര്‍ക്കാനുള്ള ഗൂഢാലോചന നടന്നത് ഉന്നത തലത്തില്‍ തന്നെയായിരുന്നുഎന്ന് മിക്കവര്‍ക്കും ബോധ്യപ്പെട്ടത്. ഏ.കെ.ആന്റണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യവും ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്നതായാണ് ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്.
ശിവഗിരിയില്‍ കയറി പോലീസിന് വിളയാടാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രി ഏ.കെ.ആന്റണിയുടെ നടപടി ഏറെ അപലപിക്കപ്പെട്ടെങ്കിലും ശിവഗിരിയെ രക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്‌തതെന്ന യാഥാര്‍ത്ഥ്യം പലരും അക്കാലത്ത് മനസ്സിലാക്കിയിരുന്നില്ല. പിന്നീട് വന്ന നായനാര്‍ ഭരണകാലത്ത് ശിവഗിരി മഠം സര്‍ക്കാര്‍ അധീനതയിലായി. അതിനും ശേഷമാണ് മഠം സ്വാമി പ്രകാശനന്ദ പ്രസിഡന്റായ ഭരണസമിതിക്ക് തിരികെ ലഭിക്കുന്നതും തന്റെ ദുര്‍പ്രവര്‍ത്തനങ്ങളുടെ ശിക്ഷയായി സ്വാമി ശാശ്വതികാനന്ദ ആലുവ പുഴയില്‍ `മുങ്ങി മരി'ക്കുന്നതും.എന്തായാലും `ശിവഗിരി' ഇന്ന് തികച്ചും ശാന്തമാണ്. ഒരു സന്ന്യാസി സംഘത്തിന്റേതായ എല്ലാവിധ പ്രവര്‍ത്തന മികവും അവിടെ തെളിഞ്ഞുകാണാം! കോടികള്‍ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മഠത്തിന്റെ കീഴില്‍ നടന്നു വരുന്നു.
95-ലെ ശിവഗിരി കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍, ജസ്റ്റിസ് ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും ഏറെക്കുറെ സത്യസന്ധമായി തന്നെ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് ഏറ്റവും മികച്ച എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. കലാപത്തെ തുടര്‍ന്ന് വര്‍ക്കല പോലീസ് പി.ഡി.പി. പ്രവര്‍ത്തകരുടെ ബാഡ്‌ജുകളും മറ്റും പിടിച്ചെടുത്തിരുന്നെങ്കിലും കേസ് എടുത്തപ്പോള്‍ (CR. 318/95) മഅ്‌ദനിയുടെയും പി.ഡി.പി. പ്രവര്‍ത്തകരുടെയും പങ്ക് തമസ്‌ക്കരിക്കുകയായിരുന്നു. എന്നു മാത്രമല്ല ആ കേസില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായതുമില്ല. എന്നാല്‍ ജസ്റ്റിസ് ഭാസ്‌ക്കരന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ടില്‍ മഅ്‌ദനിയുടെ യും പി.ഡി.പി. പ്രവര്‍ത്തകരുടെയും വ്യക്തമായ പങ്കിനെക്കുറിച്ചും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ ശിവഗിരിയില്‍ എത്തിച്ചിരുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. (പേജ് 338, 339)
തൈക്കാട് ഗസ്റ്റ് ഹൗസിലായിരു ന്നു ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷന്‍ തെളിവെടുപ്പു നടത്തിയിരുന്നത്. 108 സിറ്റിംഗും രണ്ട് സൈറ്റ് ഇന്‍സ്‌പെക്‌ഷനും നടത്തിയെന്ന് എല്ലാ തവണയും കമ്മീഷന്‍ മുമ്പാകെ ഹാജരായ വര്‍ക്കല സ്വദേശിയും ശ്രീനാരായണീയനുമായ അഡ്വ. ഗുരുപ്രസാദ് പറയുന്നു . അന്നത്തെ തിരുവനന്തപുരം റൂറല്‍ എസ്.പി. ശങ്കര്‍ റെഡ്ഡിയും ശിവഗിരി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സത്യസന്ധമായും സ്‌തുത്യര്‍ഹമായും പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.
പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅ്‌ദനി ജയിലിലായിക്കഴിഞ്ഞ്, കോയമ്പത്തൂര്‍ പോലീസിലെ ഒരോഫീസറായ താമരക്കണ്ണ്, ശിവഗിരി സംഭവത്തെക്കുറിച്ചും അതില്‍ മഅ്‌ദനിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നതിന് ശിവഗിരിയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലുംഎത്തുകയുണ്ടായി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന സെലിന്‍ വില്‍ഫ്രഡിനെയും അദ്ദേഹം ചെന്നു കണ്ടിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരും അധികാരികളും അതിനെയെല്ലാം നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന് അഡ്വ. ഗുരുപ്രസാദ് പറഞ്ഞു.
സ്വാമി പ്രകാശാനന്ദ
95-ല്‍ മഅ്‌ദനിയും പി.ഡി.പി. പ്രവര്‍ത്തകരും ചേര്‍ന്ന് ബോംബുകള്‍ ഉള്‍പ്പെടെയുള്ളമാരകായുധങ്ങള്‍ കൊണ്ടുവന്നിരുന്നതായി അറിഞ്ഞിരുന്നുവെന്നും പോലീസിന്റെ ജാഗ്രത മൂലമാണ് സ്‌ഫോടനം നടത്താന്‍ കഴിയാതിരുന്നതെന്നും ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ `ക്രൈം' -ന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ആരൊക്കെ എന്തൊക്കെ ചെയ്‌താലും ഗുരുദേവന്റെ ശക്തി ഇവിടുള്ളതിനാല്‍അതെല്ലാം നിര്‍വീര്യമായിപ്പോവുകയേയുള്ളൂ.
മഅ്‌ദനി കാല്‍ നഷ്‌ടമായി കിടന്നപ്പോള്‍ ശാശ്വതീകാനന്ദ ചെന്നു കണ്ടിരുന്നു. അന്നുതുടങ്ങിയ ബന്ധമാണ്. സ്വാമി ശാശ്വതകാനന്ദ ചെന്ന് സഹായിക്കണം എന്നപേക്ഷിച്ചതിനാലാവണം മഅ്‌ദനി ശിവഗിരിയില്‍ എത്തിയത്. ``മഅ്‌ദനി എന്ന് ശിവഗിരിയില്‍ കാലുകുത്തിയോ, അന്നു മുതല്‍ മഅ്‌ദനിയുടെ ശനിദശയും ആരംഭിച്ചു.അന്നത്തെ കലാപത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം തന്നെ ആവശ്യമാണെന്നും സ്വാമിമാര്‍ ആവശ്യപ്പെടുന്നു .
കൃഷ്‌ണമൂര്‍ത്തി ചുവടുമാറ്റി
മുന്‍ ആലപ്പുഴ എസ്.പിയായിരുന്ന കൃഷ്‌ണമൂര്‍ത്തിക്ക് എസ്.എന്‍.ഡി.പി. യോഗത്തിലേക്ക് മത്സരിക്കാന്‍ താല്‌പര്യമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം ചില പ്രമുഖ യോഗം പ്രവര്‍ത്തകരോട് സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനുള്ള എ ന്തു യോഗ്യതയാണുള്ളതെന്ന് ചിലര്‍ തമാശരൂപത്തില്‍ തിരിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ``മറ്റാര്‍ക്കുംഉള്ളതിനേക്കാള്‍ യോഗ്യത എനിക്കുണ്ട്. മഹാസമാധി ഇന്ന് പഴയ രൂപത്തില്‍ നിലനില്‍ക്കുന്നത് എന്റെ ശക്തമായ നിലപാടുമൂലമാണ്''തുടര്‍ന്ന് അന്നത്തെ സംഭവങ്ങള്‍ അദേഹത്തോട് വിശദീകരിക്കുകയും ചെയ്‌തിരുന്നു. അഡ്വ. സാംബശിവന്‍ ഇക്കാര്യം ജസ്റ്റിസ് ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷന് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കമ്മീഷന്‍ കൃഷ്‌ണമൂര്‍ത്തിയെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തിയപ്പോള്‍ എന്തുകൊണ്ടോ ഇക്കാര്യം അദ്ദേഹം നിഷേധിക്കുകയായിരുന്നു. ഒരുപക്ഷേ സ്വാമി ശാശ്വതീകാനന്ദ ചെലുത്തിയ സമ്മര്‍ദ്ദമാവാം അതിനു കാരണമെന്ന് മിക്കവരും കരുതുന്നു.

No comments:
Post a Comment