Jan 4, 2012

Deepika Report-04.01.2012



മരം മുറിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് 

കൊച്ചി: കനാല്‍ നിര്‍മാണത്തിന്റെ പേരില്‍ പനമ്പിള്ളി നഗര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലും പരിസരത്തുമുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണമെന്ന് പനമ്പിള്ളി നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള 16 മരങ്ങളില്‍ ഏഴെണ്ണമാണ് മുറിച്ചുമാറ്റാന്‍ ഒരുങ്ങുന്നത്. മരം മുറിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെയോ സ്കൂള്‍ അധികൃതരുടെയോ അനുമതി നഗരസഭ തേടിയിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. അശാസ്ത്രീയമായ കനാല്‍ നിര്‍മാണവുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍, സെക്രട്ടറി കെ.പി. ദിവാകരന്‍, പരിസ്ഥിതി സംഘടനയായ ഗ്രീന്‍ലീഫ് പ്രതിനിധി കീര്‍ത്തികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

No comments: